ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവം വിദ്വേഷക്കുറ്റകൃത്യം ആകാമെന്ന് ഇന്റലിജന്‍സ് നിഗമനം.
ട്രെയിനില്‍ യാത്രക്കാരെ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവം വിദ്വേഷക്കുറ്റകൃത്യം ആകാമെന്ന് ഇന്റലിജന്‍സ് നിഗമനം.
പ്രതി മാനസികവൈകല്യമുള്ളയാളാകാനും സാധ്യത. സമൂഹത്തോടൊ സര്‍ക്കാരിനോടോ ഏതെങ്കിലും മതവിഭാഗത്തോടോ സ്‌ഥാപനത്തോടോ സംസ്‌കാരത്തോടോ ഉള്ള വെറുപ്പും പ്രതിഷേധവുമൊക്കെ വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിദ്വേഷക്കൊലപാതകങ്ങള്‍ക്കു കാരണമാകാറുണ്ട്.
ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതി ഉത്തര്‍പ്രദേശിലെ നോയ്‌ഡ സ്വദേശിയായ കെട്ടിടനിര്‍മാണത്തൊഴിലാളിയാണെന്നു സംശയിക്കുന്നു. സമനില തെറ്റിയ വ്യക്‌തിത്വം സൂചിപ്പിക്കുന്ന നോട്ട്‌ബുക്ക് കണ്ടെടുത്തിട്ടുണ്ട്. ഡയറി പോലെ തീയതികള്‍ സഹിതമാണു കുറിപ്പുകള്‍.
Facebook Comments Box