കോഴിക്കോട്ട് ഹിജാബ് കത്തിച്ച് പ്രതിഷേധം; ഇന്ത്യയിലാദ്യം; ഇസ്ലാമിക മതമൗലികവാദികളെ ഞെട്ടിച്ച് കൂട്ടമായി പങ്കെടുത്ത് മുസ്ലിം യുവതികള്‍
ഹിജാബ് കത്തിച്ച് കോഴിക്കോട്ട് പ്രതിഷേധം. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം നടന്നത്.
ഇന്ത്യ ഈ വിഷയത്തില്‍ ഐക്യദാര്‍ഢ്യം നല്‍കിയതല്ലാതെ രാജ്യത്ത് ഇതുവരെ എങ്ങും ഹിജാബ് കത്തിച്ച് പ്രകടനം ഉണ്ടായിട്ടില്ല. കോഴിക്കോട്ടെ നടന്ന പ്രതിഷേധം പലരേയും ഞെട്ടിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് കോഴിക്കോട്ട് ടൗണ്‍ഹാളില്‍ ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ സംഘടന നടത്തിയ സ്വതന്ത്ര ചിന്ത സെമിനാറിന് ഒടുവിലാണ് ഹിജാബ് കത്തിച്ചത്.
Facebook Comments Box