Sun. May 5th, 2024

കേന്ദ്ര സർക്കാർ യുവാക്കളെ വഞ്ചിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം)

By admin Nov 7, 2022 #KYFM
Keralanewz.com

തിരുവമ്പാടി: അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് വർഷംതോറും ഒരു കോടി തൊഴിൽ വീതം നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന മോദി സർക്കാർ രാജ്യത്തെ യു. പി. എസ്. സി. യിൽ പേര് രജിസ്ട്രർ ചെയ്ത ഇരുപത്തിരണ്ട് കോടി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. തൊഴിൽ വാഗ്ദാനം നൽകി വഞ്ചിച്ച കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി. ചടങ്ങ് കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് *ടി.എം ജോസഫ്* ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് *സുബിൻ തയ്യിൽ* അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് *ജോയ് മ്ലാങ്കുഴി,* മുഖ്യപ്രഭാഷണം നടത്തി. *വിൽസൺ താഴത്തു പറമ്പിൽ,* യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് *ജോസഫ് ജോൺ വയലിൽ, റോബിൻസ് തടത്തിൽ*, കെ. എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി *അനേക്‌ തോണിപ്പാറ, ബർണാഡ് ജോസ്* എന്നിവർ പ്രസംഗിച്ചു. ഡിമൽ, ലിതിൻ ഫിലിപ്പ്, ലിൻഡിൻ ഫിലിപ്പ്, നോബിൾ എ.സി , അജയ്, അക്ഷയ്, പ്രിൻസ്, ജിനു, ജിത്തു, ബ്ലെയ്സ്, അമൽ ജോളി,ജസ്റ്റിൻ ജോർജ്, അനൂപ് ജോസഫ് , ഷിന്റോ ജോസഫ്, ടിബിൻ ജോസഫ്,സ്റ്റിവ് സെബാസ്റ്റ്യൻ, മേജോ ജോൺ, എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.തുടർന്ന് കെ. എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനേക തോണിപ്പാറയെ പൊന്നാട അണിയിച്ച ആദരിച്ചു.യൂത്ത് ഫ്രണ്ട് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഡിമൽ തോമസ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ലിതിൻ ഫിലിപ്പ്, അജയ് ജോയ്, ജനറൽ സെക്രട്ടറിമാരായി ഷിന്റോ ജോസഫ്, ലിൻറ്റിൻ ഫിലിപ്പ്,* ട്രഷറർ നോബിൾ എ.സി, എന്നിവരെ തിരഞ്ഞെടുത്തു.നിയോജകമണ്ഡലം പ്രധിനിതികളായി സുബിൻ തയ്യിൽ, ജിനു ജോൺ, അമൽ ജോളി എന്നിവരെയും തിരഞ്ഞെടുത്തു .

Facebook Comments Box

By admin

Related Post