Mon. Apr 29th, 2024

കേരളാ കോൺഗ്രസ് എം അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു . കർഷകരോടുള്ള അവഗണനാ വിഷയം ചർച്ച ചെയ്യാൻ ആണ് യോഗം വിളിച്ചത് . കൂടാതെ പേർസണൽ സ്റ്റാഫ് മൂലം പാർട്ടിക്കുണ്ടായ അവമതിപ്പും ചർച്ചയാകും . റോഷി അഗസ്റ്റിനോട് നിർബന്ധമായും പങ്കെടുക്കണം എന്നാണ് നിർദ്ദേശം .

By admin Nov 8, 2022 #jose k mani #KCM #Roshi
Keralanewz.com

കോട്ടയം : കേരളാ കോൺഗ്രസ് എം ഇൽ ഒരു വിഭാഗം കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ചു എന്ന് കേരളാ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്തായാലും കേരളാ കോൺഗ്രസ് എം അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആണ് വിളിച്ചു ചേർത്തിരിക്കുന്നത് . എത്ര തിരക്ക് ഉണ്ടെങ്കിലും മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ പങ്കെടുക്കണം എന്നാണ് നിർദ്ദേശം . റബ്ബർ വിലയിടിവിലും നെൽ കർഷകരുടെ ദുരിതവും എല്ലാം ചൂണ്ടി കാണിച്ചാണ് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിക്കുള്ളിൽ പ്രധിഷേധം ഉയർത്തിയത് . കർഷക പാർട്ടിയായ കേരളാ കോൺഗ്രസ് ഭരണത്തിന്റെ ചുവടു പറ്റി പാർട്ടി നയങ്ങളെ മറന്ന് പ്രവർത്തിക്കുന്നു എന്നാണ് വിമർശനം ഉണ്ടായത് . കൂടാതെ മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ന്റെ ഡ്രൈവർ ഉൾപ്പെട്ട സ്ത്രീപീഡനം , വലിയ നാണക്കേട് ഉണ്ടാക്കിയ സാഹചര്യവും ചർച്ച ചെയ്യപ്പെടും .

Facebook Comments Box

By admin

Related Post