Tue. May 7th, 2024

പിജെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതിൽ കോട്ടയം ഡിസിസി ക്ക് എതിർപ്പ് . കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് പ്രമേയം പാസാക്കാൻ ഡിസിസി

By admin Nov 12, 2023 #kottayam #PJ Joseph
Keralanewz.com

കോട്ടയം : കോട്ടയം ലോക്‌സഭാ സീറ്റിനു വേണ്ടി ജോസഫ് വിഭാഗം സമ്മർദ്ദം തുടരുന്നതിൽ കോൺഗ്രസിന് അതൃപ്‍തി .സീറ്റ് നൽകാൻ സാധിക്കില്ല എന്ന് പലവട്ടം ബോധിപ്പിച്ചിട്ടും പിന്നെയും കോൺഗ്രസിനെ സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമം അംഗീകരിക്കാൻ സാധിക്കില്ല എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു . കോട്ടയം ജില്ലയിൽ 15 പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത പാർട്ടിക്ക് , കോൺഗ്രസിന്റെ ചിലവിൽ ഒരു എം എൽ എ യെ ഉണ്ടാക്കി കൊടുത്തു . ഇനിയും വിഴുപ്പു ചുമക്കേണ്ടതുണ്ടോ എന്നാണ് കൊണ്ഗ്രെസ്സ് പ്രവർത്തകരും ചോദിക്കുന്നത് . കടുത്തുരുത്തി പോലൊരു നിയോജകമണ്ഢലത്തിൽ എല്ലാ പഞ്ചായത്തിലും ജോസഫ് വിഭാഗത്തിന് മണ്ഡലം കമ്മിറ്റി പോലുമില്ല . അവിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ ചോര നീരാക്കിയുള്ള പ്രവർത്തനത്തിൽ മോൻസ് ജോസഫ് 4000 വോട്ടിനു ജയിച്ചത് . എന്നിട്ട് ഇനിയും സീറ്റ് വേണമെന്ന് പറയുന്നതിലെ യുക്തി മനസിലാവുന്നില്ല എന്നും കോൺഗ്രസ് പറയുന്നു . രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയർ കോൺഗ്രസ് നേതാക്കൾ മത്സരിച്ചു ജയിച്ച മണ്ഡലം ആണ് കോട്ടയം . മണ്ഡലം കമ്മിറ്റികൾ പോലും സജീവമല്ലാത്ത കേരളാ കോൺഗ്രസ് ശരിക്കും കോൺഗ്രസിന് ബാധ്യത ആണെന്ന് അവർ വിലയിരുത്തുന്നു . മാത്രമല്ല ഇനി സീറ്റ് നൽകിയാൽ തന്നെ മത്സരിക്കാൻ ജോസഫിന് സ്ഥാനാർത്ഥികൾ ഇല്ല . സ്ഥിരമായി തോൽക്കുന്ന ഫ്രാൻസിസ് ജോർജ് , മുൻ കരൂർ പഞ്ചായത്തു മെമ്പർ സജി മഞ്ഞക്കടമ്പിൽ , കഴിഞ്ഞ വര്ഷം എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന പിസി തോമസ് , പിജെ ജോസഫ്‌ന്റെ മകൻ അപു ജോസഫ് ഇവരെയൊക്കെയാണ് , ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത് . ഇവരെ കൂടാതെ മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ , മുൻ എംപി ജോയ് എബ്രഹാം , രാജേഷ് ഇടപ്പുര എന്നിവർക്കും മത്സരിക്കാൻ താല്പര്യമുണ്ടത്രെ .

എന്നാൽ ഈ സ്ഥാനാർത്ഥികൾക്കൊന്നും ജയ സാധ്യത കോൺഗ്രസ് കാണുന്നില്ല . കൈപ്പത്തി ചിഹ്‌നത്തിൽ സ്ഥാനാർത്ഥി വരണമെന്നാണ് കോൺഗ്രസിന് താല്പര്യം . ആരോഗ്യ പ്രശ്‌നം ഉള്ളതിനാൽ പിജെ ജോസഫ് മത്സരിക്കണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് . എന്നാൽ അദ്ദേഹത്തിന്റെ മനസിൽ തന്റെ മകനെ മത്സരിപ്പിക്കണം എന്നാണ് . പക്ഷെ മോൻസ് ജോസഫിന് ആ നീക്കത്തോട് താല്പര്യമില്ല . അടുത്ത യു ഡീ എഫ് മന്ത്രി സഭയിൽ മന്ത്രി സ്ഥാനമാണ് മോൻസ് പ്രതീക്ഷിക്കുന്നത് . താക്കോൽ സ്ഥാനം തനിക്കു വേണമെന്ന് മോൻസ് ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ ഇതേ ആവശ്യവുമായി ഫ്രാൻസിസ് ജോർജും രംഗത്തുണ്ട് . ജോസഫ് വിഭാഗത്തിലെ രണ്ടു ശക്തമായ ഗ്രൂപ്പുകളാണ് ഫ്രാൻസിസ് വിഭാഗവും മോൻസ് വിഭാഗവും . എം എൽ എ സ്ഥാനം ഇല്ലെങ്കിലും ഫ്രാൻസിസ് ജോർജ് തന്നെ ആണ് പാർട്ടിയിൽ ശക്തൻ . കാരണം മുതിർന്ന നേതാക്കളായ ടി ഉ കുരുവിള , പിജെ ജോസഫ് എന്നിവർക്കെല്ലാം താല്പര്യം ഫ്രാൻസിസിനോടാണ് . എങ്ങനെയും അടുത്ത വട്ടം ഇടുക്കിയിൽ നിന്നും വിജയിച്ചു മന്ത്രി ആവുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട് . അത് കൊണ്ട് കൂടി തന്നെയാണ് മോൻസ് ഇപ്പഴേ മന്ത്രി സ്ഥാനം ആവശ്യപ്പെടുന്നത് . ഈ അമിത ഗ്രൂപ്പിസം കേരളാ കോൺഗ്രസിൽ നിന്ന് ആര് നിന്നാലും കാലുവാരലിൽ കലാശിക്കും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ .

ആയതിനാൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആണ് കോൺഗ്രസ് തീരുമാനം . കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥി മോഹികൾ ആയി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് , ജോഷി ഫിലിപ്പ്, ജോസഫ് വാഴക്കൻ , ചിഞ്ചു കുര്യൻ ജോയ് , അച്ചു ഉമ്മൻ എന്നീ പേരുകൾക്ക് ആണ് പിന്തുണ . എന്നാൽ അച്ചു ഉമ്മന് സീറ്റ് നൽകുന്നതിൽ സഹോദരൻ ചാണ്ടി ഉമ്മൻ അനുകൂലമല്ലാത്തതിനാൽ ആ സാധ്യത കുറവാണ് . അപ്പയുടെ നയ പ്രകാരം കുടുംബത്തിൽ നിന്നൊരാൾ രാഷ്ട്രീയത്തിൽ മതി എന്നാണത്രെ .

എന്തായാലും യു ഡീ എഫ് രാഷ്ട്രീയത്തിൽ ശ്കതമായ അടിയൊഴുക്കുകളുടെ കാലമാകും വരുവാൻ പോകുന്നത് .

Facebook Comments Box

By admin

Related Post