Kerala News

കോട്ടയം സീറ്റിനായി സജി മഞ്ഞകടമ്പൻ രംഗത്ത്. എന്നാൽ മോൻസ് ജോസഫിനെ കളത്തിലിറക്കാൻ പിജെ ജോസഫ്. സീറ്റിനായി പിടിവലിയുമായി കോൺഗ്രസ്സും.

Keralanewz.com

കോട്ടയം ലോക്‌സാഭാ സീറ്റിനായി യു ഡീ എഫിൽ കൂട്ട അടി. തങ്ങൾക്ക് സീറ്റ്‌ വേണമെന്നും അതിൽ സജി മഞ്ഞകടമ്പനെ തന്നെ മത്സരിപ്പിക്കണമെന്നും, മാണി ഗ്രൂപ്പിൽ നിന്നും പുറത്തായ മുൻ പഞ്ചായത്ത്‌ മെമ്പർ സജി മഞ്ഞകടമ്പനെ അനുകൂലിക്കുന്നവർ ആവശ്യപ്പെട്ടു. എന്നാൽ കേവലം ഒരു പഞ്ചായത്ത്‌ മെമ്പർ മാത്രം ആയിരുന്ന സജി മഞ്ഞകടമ്പിൽ സീറ്റിനായി മത്സരിക്കാൻ എന്ത് യോഗ്യത ആണുള്ളത് എന്നാണ് പഴയ ജോസഫ് വിഭാഗം നേതാക്കൾ ചോദിക്കുന്നത്. സീറ്റിൽ അവർ ലക്ഷ്യം വെക്കുന്നത് സാക്ഷാൽ മോൻസ് ജോസഫിനെ തന്നെയാണ്. മോൻസ് ജോസഫ് മത്സരിച്ചാൽ ക്നാനായ രൂപതകൾ അടക്കം ഉള്ളവരുടെ സപ്പോർട്ട് ലഭിക്കുകയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മന്ത്രി സഭ വരുമ്പോൾ അതിൽ സുപ്രധാന വകുപ്പ് നേടി എടുക്കാം എന്നും ഇവർ പറയുന്നു. സജി മഞ്ഞകടമ്പിൽ പാലായിലെ ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്രം ആയിരുന്നു എന്നും എന്തിനും ഏതിനും വില പേശുന്ന അദ്ദേഹത്തെ അനുകൂലിക്കണ്ട കാര്യമില്ലെന്നും ആണ് ജോസഫ് ഗ്രൂപ്പ്‌ കരുതുന്നത്.

എന്നാൽ കോട്ടയം സീറ്റ്‌ കൊണ്ഗ്രെസ്സിന്റെ സീറ്റ്‌ ആണെന്നും മുൻപ് മാണി ക്കു വേണ്ടി വിട്ടു നൽകിയ സീറ്റ്‌ ആണ് കോട്ടയം എന്നും ഇവർ പറയുന്നു. രമേശ്‌ ചെന്നിത്തല മൂന്നു വട്ടം എംപി ആയത് കോട്ടയം സീറ്റിൽ നിന്നാണ്. കോട്ടയം സീറ്റിനായി മുൻ എം എൽ എ മാരായ കെസി ജോസഫ്, ജോസഫ് വാഴക്കൻ എന്നിവരും, ഉമ്മൻ ചാണ്ടിയുടെ മകൻ,ചാണ്ടി ഉമ്മനും രംഗത്ത് ഉണ്ട്. എന്നാൽ പത്തനംതിട്ട സീറ്റിൽ നിന്നും പിന്മാറുന്ന ആന്റോ ആന്റണിക്കും ഈ സീറ്റിൽ താല്പര്യം ഉണ്ട്. നാട്ടകം സുരേഷും സീറ്റ് ചോദിച്ചു രംഗത്ത് ഉണ്ട്.

കൊണ്ഗ്രെസ്സിന്റെ തണലിൽ കേരളാ കോൺഗ്രസിനെ വളർത്തണ്ട കാര്യമില്ല എന്ന നിലപാട് ആണ് കോട്ടയം ഡിസിസി ക്ക് ഉള്ളത്. എന്നിരുന്നാലും കെസി വേണുഗോപാൽ അടങ്ങുന്ന കേന്ദ്ര സമിതിയുടേത് ആവും അന്തിമ തീരുമാനം.

Facebook Comments Box