Kerala News

വിമാനവാഹിനി ട്രെയിലര്‍ വഴിയില്‍ കുടുങ്ങി

Keralanewz.com

വിമാനവും വഹിച്ചെത്തിയ ട്രെയിലര്‍ ലോറി റോഡില്‍ കുടുങ്ങി. ആദ്യം കൊല്ലം ബൈപാസില്‍ കുരീപ്പുഴ ടോള്‍ പ്ലാസ കടക്കാനാകാതെ ട്രെയിലര്‍ കുടുങ്ങുകയായിരുന്നു.

കൊച്ചി ഭാഗത്തേക്കു പോകാന്‍ രാവിലെ എത്തിയ ട്രെയിലര്‍ വിമാനവുമായി ടോള്‍ പ്ലാസ കടക്കാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ വശത്ത്‌ നിര്‍ത്തിയിട്ടു. റോഡരികില്‍ കിടന്ന വിമാനം കാണാന്‍ നാട്ടുകാര്‍ കൂട്ടമായെത്തി. ബൈപാസിലൂടെ യാത്ര ചെയ്യുന്നവരും വാഹനം നിര്‍ത്തി കാഴ്ചക്കാരായതോടെ റോഡില്‍ ട്രാഫിക് കരുക്കായി. പൊലീസ് ഇടപെട്ട് ടോള്‍ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലര്‍ കടത്തി യാത്ര തുടര്‍ന്നെങ്കിലും കുരീപ്പുഴ -കാവനാട് പാലം കയറുന്നതിനു മുമ്ബേ ട്രെയിലറിന്റെ ടയര്‍ പഞ്ചറായി വീണ്ടും റോഡില്‍ കുടുങ്ങുകയായിരുന്നു.

30 വര്‍ഷം സര്‍വീസ്‌ നടത്തിയ എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെ വിമാനം ആക്രിവില്‍ക്കാന്‍ എഐ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ലേലത്തില്‍ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം വാങ്ങി. തുടര്‍ന്ന് വിമാനം പൂര്‍ണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളില്‍ കൊണ്ടുപോകുമ്ബോഴാണ് വഴിയില്‍ കുടുങ്ങിയത്‌.

Facebook Comments Box