Sat. Apr 27th, 2024

എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ലാലേട്ടൻ കുടിച്ച കപ്പിൽ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത്; സ്വാസിക

By admin Nov 6, 2022 #filim #Juice #Mohanlal
Keralanewz.com

മലയാളത്തിലെ നടന വിസ്മയം മോഹൻലാലിനെ പറ്റി താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ കൂടെ ഇട്ടിമാണി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. അവിടെ ഉണ്ടായ ഒരു അനുഭാവമാണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ വായിക്കാം..”ഇട്ടിമാണി എന്ന സിനിമയിലാണ് ലാലേട്ടന്റെ കൂടെ ഞാൻ ആദ്യമായി അഭിനയിച്ചത്. ഒരു മണി കഴിഞ്ഞാൽ ഞങ്ങൾ പലപ്പോഴും ഇനി ഇന്ന് ഷൂട്ട് വേണോ എന്ന് ചോദിക്കും. പക്ഷേ അദ്ദേഹത്തിൻറെ മനസ്സിൽ അദ്ദേഹം ചിന്തിക്കുന്നത് ഇന്ന് ഈ സീൻ എങ്ങനെയെങ്കിലും കമ്പ്ലീറ്റ് ചെയ്യണം എന്നായിരിക്കും. അദ്ദേഹത്തിൻറെ ശീലം എന്താണെന്ന് വെച്ചാൽ അതെല്ലാം മുഴുവനാക്കി വിശ്രമിക്കുകയും ഭക്ഷണവും കഴിക്കുകയും ചെയ്യുന്നതാണ്. മമ്മൂക്ക കഴിഞ്ഞാൽ സിനിമയെ ആവേശത്തോടെ നോക്കി കാണുന്ന ഒരാൾ എന്ന് പറയുന്നത് ലാലേട്ടനാണ്. അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ ഭാഗ്യമാണ്.

ഒരുപാട് ദിവസം അദ്ദേഹത്തിൻറെ കൂടെ ഷൂട്ടിംഗ് ഉള്ളതിനാൽ ഭക്ഷണം പാകം ചെയ്യാനും ഒരുമിച്ചിരുന്ന് കഴിക്കാനുമുള്ള അവസരങ്ങൾ ലഭിച്ചു. ഒരിക്കൽ ലൊക്കേഷനിൽ ഞങ്ങളെല്ലാവരും ഉള്ളപ്പോൾ ലാലേട്ടൻ മാംഗോ ജ്യൂസ് കുടിച്ചു. അദ്ദേഹം കുടിക്കുന്നതിനെതിരെ ഞങ്ങളെ കാണിച്ചു കുടിക്കാൻ പറഞ്ഞു. ഞാൻ വിചാരിച്ചത് അദ്ദേഹം വേറെ ഗ്ലാസിൽ തരും എന്നായിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതേ ഗ്ലാസ്സിൽ എല്ലാവർക്കും ഓരോ സിപ്പ് വച്ച് തന്നു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ലാലേട്ടൻ കുടിച്ച കപ്പിൽ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷമാണ് എനിക്ക് തന്നത്. അദ്ദേഹത്തെ ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നു.”- സ്വാസിക പറഞ്ഞു.

Facebook Comments Box

By admin

Related Post