Thu. May 2nd, 2024

രാജ്ഭവനിലെ ഡെന്‍റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ച്‌ ധനവകുപ്പ്.

By admin Nov 6, 2022 #dental clinic #governor
Keralanewz.com

രാജ്ഭവനിലെ ഡെന്‍റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ച്‌ ധനവകുപ്പ്.

തുക അനുവദിച്ചുകൊണ്ടുള്ള ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവ് പുറപ്പെടുവിക്കും.

രാജ്ഭവനില്‍ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്‍റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷം ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തിലാണ് ധനവകുപ്പ് പരിശോധിച്ച്‌ അനുകൂല തീരുമാനമെടുത്തത്.

Facebook Comments Box

By admin

Related Post