Fri. May 17th, 2024

താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയര്‍ ആര്യ രാജേന്ദ്രന്‍

By admin Nov 6, 2022 #arya rajendran
Keralanewz.com

താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.

മേയറുടെ ഓഫീസില്‍ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മേയര്‍ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. നഗരസഭയെയും മേയറെയും ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നേരത്തെ ശ്രമിച്ചിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി വന്നത്.

വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.. തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ റദ്ദാക്കുമെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനങ്ങള്‍ നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Facebook Comments Box

By admin

Related Post