Wed. May 1st, 2024

ഇന്ത്യയില്‍ നിന്ന് പ്രദേശങ്ങള്‍ നേപ്പാളിലേയ്ക്ക് ചേര്‍ക്കും; പ്രഖ്യാപനവുമായി മുന്‍ പ്രധാനമന്ത്രി ഒലി

By admin Nov 6, 2022 #Nepal
Keralanewz.com

നേപ്പാളില്‍ നവംബര്‍ 20ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തിരിച്ച്‌ പിടിച്ചെടുക്കുമെന്ന് മുന്‍പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി പറഞ്ഞു.

നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള ഡാര്‍ചുല ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. കാലാപനി, ലിപുലെക്, ലിംപിയാധുര എന്നിവയുള്‍പ്പെടെയുള്ള ഭൂമി തിരികെ കൊണ്ടുവരുമെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ തന്റെ പാ‌ര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഒലി പറഞ്ഞു.

Facebook Comments Box

By admin

Related Post