Tue. May 21st, 2024

Army TGC | ഇന്ത്യൻ സൈന്യത്തില്‍ നേരിട്ട് ഓഫീസറാകാനുള്ള അവസരം; ശമ്ബളം 56,000 രൂപ മുതല്‍ 1.77 ലക്ഷം വരെ; ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

By admin May 1, 2024
Keralanewz.com

ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ ഇന്ത്യൻ സൈന്യത്തില്‍ ഓഫീസർ ആകാൻ ആഗ്രഹിക്കുന്നു.

നിങ്ങളും അവരില്‍ ഒരാളാണെങ്കില്‍, ഈ വാർത്ത നിങ്ങള്‍ക്കുള്ളതാണ്. ഇന്ത്യൻ ആർമി ഓഫീസർ റിക്രൂട്ട്‌മെൻ്റിനായി 2025 ജനുവരിയില്‍ ആരംഭിക്കുന്ന 140-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിൻ്റെ (TGC) വിജ്ഞാപനം പുറത്തിറക്കി. ഇതില്‍ അന്തിമ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യൻ സൈന്യത്തില്‍ ലെഫ്റ്റനൻ്റ് റാങ്ക് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് നിയമനം ഉണ്ടാകും.

താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് https://joinindianarmy(dot)nic(dot)in/ സന്ദർശിച്ച്‌ അപേക്ഷിക്കാം. അവസാന തീയതി മെയ് ഒമ്ബത് ആണ്. ഇന്ത്യൻ ആർമിയുടെ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് എൻട്രി സ്‌കീമിൻ്റെ പ്രത്യേകത നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം എന്നതാണ്. യുപിഎസ്‌സിയുടെ എഴുത്ത് പരീക്ഷ പാസാകേണ്ടതില്ല. ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ (IMA) 12 മാസത്തെ പരിശീലനം ഉണ്ടായിരിക്കും. പരിശീലനം പൂർത്തിയാക്കിയാല്‍ ഇന്ത്യൻ ആർമിയില്‍ ലെഫ്റ്റനൻ്റ് റാങ്കില്‍ സ്ഥിരം നിയമനം ലഭിക്കും.

പ്രവേശനത്തിനുള്ള യോഗ്യത

ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് എൻട്രി സ്‌കീമിന് അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷകർക്ക് എൻജിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. ബി.ടെക് അവസാന വർഷ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 2025 ജനുവരി ഒന്നിന് 20 നും 25 നും ഇടയില്‍ ആയിരിക്കണം.

എത്ര ശമ്ബളം ലഭിക്കും?

ഇന്ത്യൻ ആർമിയില്‍ ലെഫ്റ്റനൻ്റ് റാങ്കിലുള്ള റിക്രൂട്ട്മെൻ്റിന് ശേഷം അടിസ്ഥാന ശമ്ബളം ലെവല്‍-10 ആയിരിക്കും, ശമ്ബള സ്കെയില്‍ 56,100 – 1,77,500 രൂപ. ഇന്ത്യൻ കരസേനയുടെ ഏറ്റവും ഉയർന്ന പദവിയായ കരസേനാ മേധാവിയില്‍ എത്തിയാല്‍ അടിസ്ഥാന ശമ്ബളം പ്രതിമാസം 2.5 ലക്ഷം രൂപയാകും.

Facebook Comments Box

By admin

Related Post