Kerala NewsLocal News

വയനാട് കമ്ബമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെപ്പ്

Keralanewz.com

വയനാട്: തലപ്പുഴ കമ്ബമലയില്‍ മാവോയിസ്റ്റുകളും തണ്ടർബോള്‍ട്ടും തമ്മില്‍ വെടിവെപ്പ്. രാവിലെ പത്തരയോടെയാണ് പട്രോളിംഗിന് എത്തിയ പൊലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർത്തത്.

ആർക്കും പരിക്കില്ലെന്നാണ് സൂചന.

നേരത്തെ മാവോയിസ്റ്റുകള്‍ അടിച്ചു തകർത്ത വനവികസന കോർപ്പറേഷന്റെ ഓഫീസിനു സമീപത്താണ് വെടിവെപ്പ് ഉണ്ടായത്.
ഒമ്ബത് റൗണ്ട് വെടിവെക്കുന്ന ശബ്ദം കേട്ടതായി തൊഴിലാളികള്‍ പറഞ്ഞു. പ്രദേശത്ത് പൊലീസും തണ്ടർബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Facebook Comments Box