Sat. May 4th, 2024

ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ മൂന്നു പേര്‍ ജര്‍മനിയില്‍ അറസ്റ്റില്‍

By admin Apr 23, 2024
Keralanewz.com

ബെർലിൻ: ജർമ്മനിയില്‍ ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്‌ മൂന്നു പേർ അറസ്റ്റില്‍. പ്രതികള്‍ അറസ്റ്റിലായത് ഫ്രാങ്ക്ഫർട്ടിനു സമീപം ഡസല്‍ഡോർഫിലും ബാഡ് ഹോംബർഗിലുമായാണു.

ഇവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടന്നു. അറസ്റ്റ് സൈനിക സാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയെന്നാരോപിച്ചാണ്. ജർമൻ പൗരന്മാരാണ് പ്രതികളായ മൂന്നുപേരും. ഫെഡറല്‍ പ്രോസിക്യൂട്ടർ പ്രസ്താവനയില്‍ പറഞ്ഞത് ഇതില്‍ തോമസ് ആർ. എന്നയാള്‍ ചൈന സുരക്ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുവേണ്ടി സൈനിക ആവശ്യത്തിനുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചതായാണ്.

Facebook Comments Box

By admin

Related Post