Kerala News

സമരത്തിനിടയില്‍ ടൂര്‍ പോയി: മേയര്‍ ആര്യ രാജേന്ദ്രന്റെ പിഎ രാജിവെച്ചു

Keralanewz.com

തിരുവനന്തപുരം: അഭിപ്രായ ഭിന്നത മൂലം മേയര്‍ ആര്യാ രാജേന്ദ്രന്റെ പി എ രാജിവച്ചു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ ഇയാള്‍ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു.

മേയറുമായി ഇയാള്‍ക്ക് നിരന്തരമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. എന്നാല്‍, നികുതി തട്ടിപ്പ് ആരോപണത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ ഇയാള്‍ വിനോദയാത്രയ്ക്ക് പോവുകയും, ഇതിനെ തുടര്‍ന്ന് മേയറിനും ഇയാള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ കാരണം കാണിച്ച്‌ പി.എ.യെ മാറ്റണമെന്ന് മേയര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അംഗമായുള്ള ഇടതുപക്ഷ സംഘടനയും, സര്‍ക്കാരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. പി എ യെ മാറ്റാന്‍ കഴിയില്ലെന്നായായിരുന്നു ഇരുകൂട്ടരുടെയും അഭിപ്രായം. എന്നാല്‍, തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസവും ആസ്വാരസ്യങ്ങളുമാണ് പിഎ സ്വമേധയാ സ്ഥാനമൊഴിയാന്‍ കാരണമായത്.

Facebook Comments Box