മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക. 

Keralanewz.com

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ബംഗളൂരുവില്‍ തുടര്‍ചികിത്സ നടത്തി ആരോഗ്യനില ഏറെ മെച്ചപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ തുടര്‍ചികിത്സയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ബംഗളൂരുവിലെ ചികിത്സയ്ക്കുശേഷം ശബ്ദം ഏറെ മെച്ചപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും പ്രശ്നങ്ങളായി. കഴിഞ്ഞ ഡിസംബറില്‍ ബംഗളൂരുവില്‍നിന്നു മടങ്ങിയെത്തിയ ശേഷം ജനുവരി ആദ്യം മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ അതിനു സാധിച്ചിട്ടില്ല. ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നാലു തവണ ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് എടുത്തെങ്കിലും മുടങ്ങിപ്പോകുകയായിരുന്നു.

സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ ഏറെ ആശങ്കയിലാണിപ്പോള്‍. ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചു

Facebook Comments Box