സംസ്ഥാന ബജറ്റ് നാളെ. സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
സംസ്ഥാന ബജറ്റ് നാളെ. സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
സാമ്ബത്തിക പ്രതിസന്ധി ഘട്ടത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ മുന്‍തൂക്കം ലഭിക്കും. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചേക്കും.
കടമെടുപ്പ് കൂടിയെന്നും, കെടുകാര്യസ്ഥതയും, ധൂര്‍ത്തും, സാമ്ബത്തിക അടിത്തറ തകര്‍ത്തെന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെ സംസ്ഥാനത്തിന്‍റെ സാമ്ബത്തിക സ്ഥിതിയുടെ നേര്‍ ചിത്രമാകും അവലോകന റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന. ഭൂനികുതിയും ന്യായവിലയും വര്‍ദ്ധിക്കാനും ഭൂവിനിയോഗത്തിനനുസരിച്ച് നികുതി കണക്കാക്കാന്‍ നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.