Sat. Apr 20th, 2024

സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം ‌ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാന ബജറ്റ് കാണുന്നത് പ്രോത്സാഹജനകം: അദീബ് അഹമ്മദ്

By admin Feb 3, 2023 #news
Keralanewz.com

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിലെയും, ട്വന്റി 14 ഹോൾഡിംഗ്‌സിലെയും ചെയർമാൻ അദീബ് അഹമ്മദ്.

അടിസ്ഥാന സൗകര്യ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകി വരുന്ന സംസ്ഥാന ബജറ്റിൽ
നവീകരണത്തിനും സംരംഭകത്വത്തിനും പ്രോത്സാഹനമായി മേക്ക് ഇൻ കേരള സംരംഭത്തെ വിശേഷിപ്പിച്ചത് ഒരു ഉത്പാദക സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ കരുത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ ചെറുകിട, വൻകിട വ്യവസായങ്ങളുടെ ശക്തമായ അടിത്തറയുമായി വിപണി ഗവേഷണം സംയോജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ, കൃഷി, ഉൽപ്പാദനം, ഐടി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നമുക്ക് ഒരു മികച്ച കയറ്റുമതിക്കാരനാകാനും ഇതിലൂടെ കേരളത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും സാധിക്കുമെന്നും അദീബ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക സേവനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ഉള്ള കമ്പനികൾക്ക് നേതൃത്വം നൽകുന്ന അദീബ്, 2023-ൽ ഈ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യവും അറിയിച്ചു. അവാർഡ് നേടിയ കൊച്ചിയിലെ പോർട്ട് മുസിരിസ് ഹോട്ടൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആഡംബര ഹോട്ടലുകൾകളും അദ്ദേഹത്തിനുണ്ട്.

വിനോദസഞ്ചാര മേഖലയെ കൂടുതൽ നവീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വാ​ഗതാർഹമാണ്. “യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുന്നത് കാണുന്നതും പ്രോത്സാഹജനകമാണ്.

‘വർക്ക് ഫ്രം ഹോളിഡേ ഹോം’, അനുഭവവേദ്യമായ ടൂറിസത്തിനായി ടൂറിസം ഇടനാഴികൾ തുടങ്ങിയ സംയോജിത പദ്ധതികൾ വികസിപ്പിക്കുന്നതിന് തുക നീക്കിവെക്കുന്നതിലൂടെ, 2023-ലും അതിനുശേഷവും സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായി ടൂറിസം തുടരുമെന്ന് സംസ്ഥാന ബജറ്റിൽ അതിന് മികച്ച പങ്കാളിത്തം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിരവധി എയർസ്ട്രിപ്പുകൾ നിർമ്മിക്കാനും റോഡ് മെച്ചപ്പെടുത്താനുമുള്ള കഴിഞ്ഞ വർഷത്തെ നിർദ്ദേശം തുടരുന്നതും മികച്ച അടിസ്ഥാന സൗകര്യം ലഭിക്കാൻ സഹായകമാകും.

പ്രവാസി ക്ഷേമത്തിന് എല്ലായ്പോഴും ലഭിക്കുന്ന പിൻതുണ പോലെ തന്നെ ഇപ്പോഴും ലഭിച്ചതിൽ പ്രവാസി സംരംഭകനെന്ന സന്തോഷവും അദ്ദേഹം പങ്കു വെച്ചു.
മടങ്ങിവരുന്ന പ്രവാസിക്ഷേമം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവ ബഡ്ജറ്റിൽ പരിഗണിച്ചതിലുളള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.

Facebook Comments Box

By admin

Related Post