Sat. Apr 20th, 2024

മീനച്ചിലാറ്റിൽ പാലാ അരുണാപുരത്ത് മിനി ഡാമും റെഗുലേറ്റർ കം ബ്രിഡ്ജും

By admin Feb 3, 2023 #news
Keralanewz.com

പാലാ: വേനലിൽ കടുത്ത ശുദ്ധജല വിതരണ തടസ്സം നേരിടുന്ന പാലാ നഗര മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വിഭാവനം ചെയ്ത് നിർമ്മാണം ആരംഭിക്കുകയും സാങ്കേതിക പ്രശ്നങ്ങളാൽ നിർത്തിവയ്ക്കപ്പെടുകയും ചെയ്ത മീനച്ചിലാറ്റിലെ അരുണാപുരം മിനി ഡാമിന് പുനർജന്മമുണ്ടാക്കുവാൻ ബജറ്റിൽ 3 കോടി രൂപ വകയിരുത്തി


പ്രാരംഭ ചിലവുകൾക്കാണ് ഈ തുക.
ഇതോടൊപ്പം റഗുലേറ്റർ കം ബ്രിഡ്ജും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്ത് അടിത്തട്ട് ഉറപ്പിക്കുന്നതിനാവശ്യമായ ഉറപ്പുള്ള പാറ ലഭ്യമാകാത്തതിനെ തുടർന്നാണ് ആരംഭിച്ച പണികൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.
പദ്ധതി ഈ മേഖലയ്ക്ക് അനിവാര്യമായതിനാൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച് ജോസ്.കെ.മാണി എം.പി മന്ത്രി റോഷി അഗസ്ററ്യനോടും ജലസേചന വകുപ്പ് എൻജിനീയർമാരോടും ഒപ്പം പദ്ധതി പ്രദേശം സന്ദർശിച്ച് ആവശ്യമായ ഭേദഗതിക്കും രൂപകല്പനയ്ക്കും നിർദ്ദേശം നൽകി.
ഇതനുസരിച്ച് പുതിയ അലൈൻമെൻ്റ്റ് കണ്ടെത്തുന്നതിന് ജലസേചന ഇൻവെസ്റ്റിഗേഷൻ & റിസർച്ച് വിഭാഗം പഠനം നടത്തുകയും രൂപകല്പനക്കായി സർവ്വേയ്ക്ക് ടെൻഡർ ക്ഷണിക്കുകയും ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതോടൊപ്പം മീനച്ചിൽ റിവർ വാലി പദ്ധതി നടപ്പാക്കുന്നതിലേക്കായി പഠന റിപ്പോർട്ടിനായി വിദഗ്ദ സമിതിയെ നിയോഗിക്കുകയും ചെയ്തു.
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിനാണ് അരുണാപുരത്ത് റെഗുലേറ്റർ എന്ന ആശയം ഉണ്ടായത്.തുലാവർഷകാലത്തെ വെള്ളം ഒഴികിപ്പോകാതെ സംഭരിച്ചു നിർത്തുകയാണ് റഗുലേറ്റർ സ്ഥാപിക്കുന്നതു കൊണ്ടുള്ള നേട്ടം മഴക്കാലത്ത് തുറന്നിടുകയും നീരൊഴിക്കിന് തടസ്സം ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കും


ഇരുകരകളെയും ബന്ധിപ്പിച്ച് പാലം കൂടി ഉണ്ടാകും എന്നത് നാട്ടുകാർക്ക് വളരെ നേട്ടമാകും ഇതോടൊപ്പം അരുണാപുരം മുതൽ കളരിയാംമാക്കൽ വരെയുള്ള ജലവിതരണ പമ്പിംഗ് സ്റ്റേഷനുകൾക്ക് അവശ്യമായ വെള്ളം തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും. ലിഫ്ട് ഇറിഗേഷൻ പദ്ധതികളും ആരംഭിക്കാം. ബജറ്റ് പ്രഖ്യാപനത്തോടെ വീണ്ടും നാട്ടിന് പ്രതീക്ഷ വർദ്ധിച്ചിരിക്കുകയാണ്‌


പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് മാത്തുകുട്ടി ചേന്നാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പദ്ധതിക്ക് തുക വകയിരുത്തിയ തീരുമാനത്തെ മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജലവിതരണ പദ്ധതി ഗുണഭോക്തൃസമിതി യോഗം അഭിനന്ദിച്ചു.

Facebook Comments Box

By admin

Related Post