Kerala News

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് പുതിയ ഭാരവാഹികൾ ; ഡോ.സിന്ധുമോൾ ജേക്കബ് പ്രസിഡന്റ്, റോയി ഫ്രാൻസിസ് സെക്രട്ടറി.

Keralanewz.com

പാലാ : മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ഡോ. സിന്ധുമോൾ ജേക്കബിനേയും സെക്രട്ടറിയായി റോയി ഫ്രാൻസിസിനേയുംവീണ്ടും തെരഞ്ഞെടുത്തു. കേരളാ കോൺഗ്രസ്-എം സംസ്ഥാന സ്ററയിറിംഗ് കമ്മിറ്റിയംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റുമാണ് ഡോ. സിന്ധുമോൾ ജേക്കബ്.. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്, അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മറ്റ് ഭാരവാഹികൾ അഡ്വ. സണ്ണിഡേവിഡ് വൈസ് പ്രസിഡന്റ്, കെ.ആർ. പ്രഭാകരൻ പിള്ള കളരിയ്ക്കൽ ജോയിന്റ് സെക്രട്ടറി, സി. കെ ഉണ്ണികൃഷ്ണൻ, എബ്രഹാം ജോസഫ്, ബൈജു. സി.എസ്, രാജൻമുണ്ടമറ്റം, ബിന്ദു ഗിരീഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ചുമതലയേറ്റു.

ലൈബ്രറി സാംസ്കാരിക മുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും തെരഞ്ഞെടുക്കപ്പെട്ടി രുന്നു. റിട്ടേണിംഗ് ഓഫീസറായ പാലാ എ. ഇ. ഒ. യുടെയും പ്രിസൈഡിംഗ് ഓഫീസറായ സി.കെ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ.

Facebook Comments Box