Kerala NewsPolitics

നിലമ്ബൂരിൽ അൻവർ പ്രബലൻ, വോട്ട് മറിക്കാൻ സാധ്യത, നഷ്ടം വരിക യുഡിഎഫിന്

Keralanewz.com

നിലമ്പൂർ : പിവി അൻവർ നിലമ്പൂർ ഉപതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ കൂടുതൽ ജാഗ്രതയിലായി മുന്നണികൾ.

:

മത്സരരംഗത്ത് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അൻവർ തുടരുമെങ്കിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വിജയസാധ്യതയെ സ്വാധീനിക്കാൻ അൻവറിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിൽ വിജയിച്ചില്ലെങ്കിലും ഇരു പാർട്ടികളുടെയും വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ അൻവറിന് സാധിച്ചേക്കും.

ഇടതുപക്ഷം ഇത്തവണ കരുത്തനായ സ്ഥാനാർഥിയെ തന്നെ നിർത്തിയതിനാൽ യുഡിഎഫിനെയാകും അൻവറിന്റെ സാന്നിധ്യം മോശമായി ബാധിക്കുക. കഴിഞ്ഞ എട്ടരവർഷമായി നിലമ്ബൂർ എംഎൽഎ ആയി പ്രചർത്തിച്ച അൻവറിന്

പോത്തുകല്ല്,വഴിക്കടവ്,എടക്കര,ചു ങ്കത്തറ, അമരമ്ബലം പഞ്ചായത്തുകളിൽ നിർണായകമായ സ്വാധീനമുണ്ട്. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വാശിയിലാണ് എൽഡിഎഫ് ഇത്തവണ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം യുഡിഎഫ് കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുവാൻ യുഡിഎഫും ലക്ഷ്യമിടുന്നുണ്ട്.

വി ഡി സതീശൻ്റെ നോമിനിയാണ് ആര്യാടൻ ഷൗക്കത്തെന്ന് അൻവർ വിമർശനമുന്നയിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രചരണങ്ങളെ കോൺഗ്രസ് ഒന്നിച്ച് തന്നെ നേരിടാനാണ് സാധ്യത. അതേസമയം കഴിഞ്ഞ ദിവസങ്ങളിലടക്കം സതീശനെതിരെ ശക്തമായ വിമർശനമാണ് അൻവർ ഉന്നയിച്ചത്.

നേതൃയോഗത്തിൽ പി വി അൻവർ വിഷയം വലിച്ചുനീട്ടിയതിൽ വി ഡി സതീശനെതിരെ വിമർശനമുയർന്നിരുന്നു. നിലമ്ബൂരിൽ ജയസാധ്യതയില്ലെങ്കിലും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ക്രിസ്ത്യൻ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുക ലക്ഷ്യമിട്ടാണ് ബിജെപി നിലമ്ബൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മാർത്തോമ സഭയുമായി വളരെ അടുപ്പമുള്ള ബിജെപി സ്ഥാനാർഥിക്ക് ക്രിസ്ത്യൻ വോട്ടുകളിൽ കുറച്ചെങ്കിലും സ്വന്തമാക്കാനാവുമെന്ന് ഉറപ്പാണ്.

Facebook Comments Box