Kerala News

മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണം; ജോസ് കെ മാണി

Keralanewz.com

സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി.ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. (correct if concerned jose k mani about liquor policy)

കെ റെയിൽ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിധാരണ പരത്തുന്നുണ്ടെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്

Facebook Comments Box