Kerala News

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Keralanewz.com

കൊണ്ടോട്ടി: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. അരീക്കോട് പൂവ്വത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ സലാഹുദ്ദീന്‍ (22), പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ കുതിരവട്ടത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി (36) എന്നിവരാണ് അറസ്റ്റിലായത്. കരിപ്പൂര്‍ പൊലീസാണ് പിടികൂടിയത്.

20 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് പിടിച്ചെടുത്തു. വിമാനത്താവളത്തിനടുത്ത് ന്യൂമാന്‍ ജങ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ജില്ല ആന്റി നാര്‍കോട്ടിക് സംഘത്തിന്റെ സഹായത്തോടെ രണ്ടംഗ സംഘത്തെ പിടികൂടിയത്. ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്

കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐ സാമി, എ.എസ്.ഐ പ്രഭ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാലേഷ്, ഷബീറലി എന്നിവരും ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എം. ഗിരീഷ്, ആര്‍. ഷഹേഷ്, ഐ.കെ. ദിനേഷ്, സിറാജ്, സലിം എന്നിവരുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി

Facebook Comments Box