Tue. May 7th, 2024

ഇതുപോലൊരു ഭര്‍ത്താവിനെ വേറെയാര്‍ക്കും കിട്ടരുത്; പൊട്ടിക്കരഞ്ഞ് രാവി സാവന്ത്

By admin Jun 13, 2022 #news
Keralanewz.com

മുംബൈ: മുന്‍ ഭര്‍ത്താവ് റിതേഷ് സിംഗ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി നടിയും മോഡലുമായ രാഖി സാവന്ത്.

റിതേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ഓഷിവാര സ്റ്റേഷനില്‍ രാഖി പരാതി നല്‍കി. ഭര്‍ത്താവിനെക്കുറിച്ച്‌ പറഞ്ഞ രാഖി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.

വിവാഹം കഴിച്ചെങ്കിലും ലോക്​ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരി‍ഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്. വിവാഹം കഴിച്ച മൂന്നു വര്‍ഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്കു മാത്രമേ അറിയൂവെന്നുമാണ് മാധ്യമങ്ങളോട് രാഖി പറഞ്ഞത്. തന്‍റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ​ഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവര്‍ ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദില്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ രാഖിയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായ രീതിയില്‍ മറുപടി നല്‍കുമെന്ന് റിതേഷ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ”സാഹചര്യം വളരെ സുതാര്യമാണ്. ഞാന്‍ അവള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. അതു സ്വീകരിക്കുന്നതില്‍ അവള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പണം ചെലവാക്കുന്നത് നിര്‍ത്തിയപ്പോള്‍ അവള്‍ എനിക്കെതിരെ തിരിയാന്‍ തുടങ്ങി. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയുള്ള ബന്ധത്തെക്കുറിച്ച്‌ നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എനിക്കില്ല” റിതേഷ് പറഞ്ഞു. ഭാവിയില്‍, എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അവള്‍ എനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചേക്കാം. താനും ആദിലും ബിഗ് ബോസ് ഹൗസിലേക്ക് പോകണമെന്ന് അവള്‍ പറഞ്ഞേക്കാം. അവള്‍ക്ക് മാത്രമേ ഈ നാടകമൊക്കെ ചെയ്യാന്‍ കഴിയൂ. ഞാന്‍ അവളില്‍ നിന്ന് വളരെ അകലെയാണ്, എന്‍റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനാണ്. അവള്‍ എനിക്ക് തന്ന വൈകാരിക പ്രശ്‌നങ്ങള്‍ മൂലം ഞാനവളില്‍ നിന്നും വളരെ അകലെയാണ്” റിതേഷ് കൂട്ടിച്ചേര്‍ത്തു

Facebook Comments Box

By admin

Related Post