400ലധികം പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്; സാംപിളുകൾ ഒമിക്രോൺ പരിശോധനയ്ക്കയച്ചു; നിരവധി പേർ നിരീക്ഷണത്തിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡൽ​ഹി: പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ബജറ്റ് സമ്മേളനം വരാനിരിക്കെയാണ് രോ​ഗം കണ്ടെത്തിയത്. പാർലമെന്റിൽ ആകെ 1,409 ജീവനക്കാരാണുള്ളത്. ഇതിൽ 402 പേർക്കാണ് ജനുവരി നാല് മുതൽ എട്ട് വരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമൈക്രോൺ സ്ഥിരീകരിക്കാനായി ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പാർലമെന്റ് പരിസരത്തിനു പുറത്ത് കോവിഡ് പരിശോധന നടത്തിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതേത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും ഒട്ടേറെ ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കി. ഇരുസഭകളിലെയും വിവിധ ഉദ്യോഗസ്ഥരും ഐസലേഷനിലാണ്.

അതേസമയം, സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 150 ലധികം ജീവനക്കാർ പോസിറ്റീവ് ആകുകയോ അല്ലെങ്കിൽ, ക്വാറന്റൈനിലോ കഴിയുകയാണ്.

ഡൽഹിയിൽ ആരോ​ഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് അതിവേ​ഗം പടരുകയാണ്. 750 ലധികം ഡോക്ടർമാർ കോവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വച്ചു. പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തി.

ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയാണ്.

350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസിൽ ഓപി പരിശോധനകൾ നിർത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്സുമാരും, മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയാണിത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •