Fri. Mar 29th, 2024

നാല് സുപ്രീംകോടതി ജഡ്ജിമാർക്ക് കോവിഡ്; 150 ജീവനക്കാർ ക്വാറന്‍റീനിൽ

By admin Jan 9, 2022 #news
Keralanewz.com

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിടിവിട്ട് കോവിഡ് വ്യാപനം. നാലു സുപ്രീംകോടതി ജഡ്ജിമാർക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെ 150ലധികം ജീവനക്കാർ ക്വാറന്‍റീനിൽ പോയി. ഇതിൽ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരോ ആണ്.

ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് സൂചന. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 32 ജഡ്ജ്മാരാണുള്ളത്. വ്യാഴാഴ്ചയാണ് രണ്ടു ജഡ്ജിമാർക്ക് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. 

ചൊവ്വാഴ്ച യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജഡ്ജിക്ക് പനിയുണ്ടായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് കേസുകൾ വർധിച്ചതോടെ കോടതി നടപടികൾ രണ്ടാഴ്ചത്തേക്ക് വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്

Facebook Comments Box

By admin

Related Post