Wed. Apr 24th, 2024

കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത മദ്യങ്ങള്‍ 4 ദിവസത്തിനുള്ളില്‍ വിറ്റു തീര്‍ക്കണം

By admin Jan 10, 2022 #news
Keralanewz.com

വില്‍പ്പന കുറവുള്ള ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങള്‍ ഉടന്‍ വിറ്റുതീര്‍ക്കാനാണ് ബീവ്റേജസ് ജീവനകാര്‍ക്ക് എം.ഡിയുടെ കര്‍ശന നിര്‍ദ്ദേശം.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ചോദിക്കുന്ന ബ്രാന്‍ഡ് മാത്രമേ നല്‍കാവൂ.മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണ്. പക്ഷേ എം.ഡിയുടെ നിര്‍ദ്ദേശം അവഗണിച്ചാല്‍ അത് കൂടുതല്‍ പൊല്ലാപ്പാകും

തൃശൂര്‍: ബീവ്റേജസ് വില്‍പനശാലകളില്‍ കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത ബ്രാന്‍ഡ് മദ്യങ്ങളും 4 ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ക്കാന്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദം. ബവ്റിജസില്‍ വില്‍പനയ്ക്കു വയ്ക്കുന്നതിനു തറവാടക അടയ്ക്കേണ്ട വരുന്ന ഇനങ്ങള്‍ (എസ്.ടി.എന്‍ ലോഡ്) 4 ദിവസത്തിനുള്ളില്‍ വിറ്റഴിക്കാന്‍ എം.ഡിയുടെ നിര്‍ദേശപ്രകാരമുള്ള സന്ദേശം ഷോപ്പുകളുടെ ചുമതലയുള്ള ജീവനക്കാര്‍ക്കു ലഭിച്ചു.
ജനപ്രിയമല്ലാത്തതും പുതിയതുമായ ബ്രാന്‍ഡുകളും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു പരിചയപ്പെടുത്തി വില്‍പന കൂട്ടേണ്ടി വരും.
കോര്‍പറേഷന്റെ നിയമപ്രകാരം മദ്യം വാങ്ങാനെത്തുന്നയാള്‍ ചോദിക്കുന്ന ബ്രാന്‍ഡ് മാത്രമേ വില്‍പനശാലയിലെ ജീവനക്കാരന്‍ നല്‍കാവൂ.

മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ അതു കുറ്റകരമാണെന്നു ജീവനക്കാര്‍ക്കുള്ള ചട്ടങ്ങളില്‍ പറയുന്നു. ഇതില്‍ നിന്നു വിപരീതമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഒരു ബ്രാന്‍ഡ് മദ്യം ബവ്റിജസ് വില്‍പനശാലയില്‍ വില്‍പനയ്ക്കു വയ്ക്കുന്നതിന് കേസിന് 20 രൂപ നിരക്കില്‍ പ്രതിമാസം വാടക നല്‍കണം. ഒരു മാസത്തിനുള്ളില്‍ 3 തവണ വീണ്ടും ഇതേ ബ്രാന്‍ഡ് വില്‍പനശാലകള്‍ വാങ്ങിയാല്‍ മാത്രമാണു വാടക ഒഴിവായി പ്രധാന പട്ടികയില്‍ ഉള്‍പ്പെടുത്തുക. പതിനഞ്ചോളം ജനപ്രിയ ബ്രാന്‍ഡുകളാണ് കേരളത്തിലെ വില്‍പനശാലകളില്‍ ഇങ്ങനെ പലതവണ വാങ്ങേണ്ടി വരുന്നത്.

വില്‍പന ഇല്ലാത്ത ബ്രാന്‍ഡുകളെല്ലാം വാടക അടച്ചുകൊണ്ടിരിക്കണം ഇതു കമ്ബനികള്‍ക്കു നഷ്ടമുണ്ടാക്കും. 15 ബ്രാന്‍ഡ‍ുകളുടെ കുത്തക നിലനില്‍ക്കുന്നതിനാല്‍ പുതിയ ബ്രാന്‍ഡുകള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പരിഹാരമെന്ന നിലയിലാണ് ജനപ്രിയമല്ലാത്ത ബ്രാന്‍ഡുകളുടെ വില്‍പനയും പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശം. ഇതു നടപ്പാക്കണമെങ്കില്‍ സ്റ്റോക്ക് ഉള്ള മദ്യം ഇല്ലെന്നു പറയുകയോ പുതിയത് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടിവരും.

അത് കുറ്റകരമാണു താനും. ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട സ്ഥിതിയാണെന്നു ജീവനക്കാര്‍ പറയുന്നു. തല്‍ക്കാലം ഇത്തരം ബ്രാന്‍ഡുകള്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനാണു ജീവനക്കാരുടെ തീരുമാനം. അടുത്ത കാലത്തായി ഒട്ടേറെ പുതിയ മദ്യക്കമ്ബനികളും ബീവ്റേജസ് വഴി വില്‍പനയ്ക്ക് എത്തിയിട്ടുണ്ട്

Facebook Comments Box

By admin

Related Post