Mon. Apr 29th, 2024

പ്രധാനമന്ത്രിയെ വധിക്കണമെന്ന് കാറില്‍ പോസ്റ്റര്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

By admin Jan 10, 2022 #news
Keralanewz.com

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പിന്‍ഭാഗത്ത് എഴുതിയ നിലയില്‍ കണ്ടെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രധാനമന്ത്രിക്കെതിരെയുമാണ് കാറില്‍ എഴുതിയിരിക്കുന്നത്.

യുപി രജിസ്‌ട്രേഷനിലുള്ള വാഹനമാണ് ഇത്. കാര്‍ കണ്ടെത്തിയ സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

വൈകീട്ട് മൂന്നു മണിയോടെ വക്കം റോയല്‍ ഹോട്ടലിനു മുന്നിലാണ് കാര്‍ കണ്ടെത്തിയത്.കാറിലെത്തിയത് പഞ്ചാബ് സ്വദേശിയായ സിക്ക് മതക്കാരനാണെന്നും ഇയാള്‍ പിന്നീട് ഓട്ടോയില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

Facebook Comments Box

By admin

Related Post