Kerala News

പാലായില്‍ വ്യാജ വാറ്റു കേന്ദ്രത്തില്‍ പൊലീസ് റെയിഡ്: വാറ്റുചാരായ നിര്‍മ്മാണത്തിനിടെ ഒരാള്‍ പിടിയില്‍

Keralanewz.com

പാലാ: ഇടപ്പാടിയില്‍ തോട്ടിന്‍കരയില്‍ വ്യാജ വാറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തിലെ ഒരാളെ പാലാ പൊലീസ് പിടികൂടി. രണ്ടു പേര്‍ ഓടി രക്ഷപെട്ടു.

പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്റെ കരയില്‍ വാറ്റുചാരായ നിര്‍മ്മാണം നടത്തുന്നതിനിടെ ഇടപ്പാടി പുളിമൂട്ടില്‍ ദേവസ്യാ മകന്‍ ജോര്‍ജ്ജ് (57) ആണ് പാലാ പൊലീസിന്റെ പിടിയിലായത്

ഒപ്പമുണ്ടായിരുന്ന ആമയെന്നു വിളിക്കുന്ന ജോബിന്‍ ജോസഫ്, തോമസ്സുകുട്ടി എന്നിവര്‍ പൊലീസിനെ കണ്ട് തോടു കടന്ന് രക്ഷപെട്ടു.

സംഭവസ്ഥലത്തു നിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഈ മേഖലയില്‍ വ്യാപകമായ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് വാറ്റു സംഘം പിടിയിലിയത്. രക്ഷപെട്ട ജോബിനും തോമസ്സുകുട്ടിയും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളാണ്.

എസ് ഐ ഷാജി സെബാസ്റ്റ്യന്‍, എ എസ് ഐ ബിജു കെ തോമസ്സ്, എസ്സ് സി പി ഒ ഷെറിന്‍ സ്റ്റീഫന്‍, റെനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook Comments Box