Thu. May 16th, 2024

ട്രാക്കില്‍ അറ്റകുറ്റപ്പണി; കേരളത്തില്‍ 10 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി

By admin Dec 30, 2023
Keralanewz.com

തിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തില്‍ 10 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി. നാളെത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബര്‍ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.

റദ്ദാക്കിയ മറ്റു ട്രെയിനുകള്‍

ബറൗണി- എറണാകുളം രപ്തിസാഗര്‍ (ജനുവരി 1)
എറണാകുളം-ബറൗണി രപ്തിസാഗര്‍ (ജനുവരി 5)
കൊച്ചുവേളി- കോര്‍ബ (ജനുവരി 1)
കോര്‍ബ- കൊച്ചുവേളി (ജനുവരി 3)
കൊച്ചുവേളി-ഗൊരഖ്പുര്‍ (ജനുവരി 2, 3, 7, 9, 10)
ഗൊരഖ്പുര്‍-കൊച്ചുവേളി (ജനുവരി 4, 5, 7, 11, 12)
ബിലാസ്പുര്‍ – തിരുനെല്‍വേലി വീക്ക്‌ലി എക്സ്പ്രസ് (ജനുവരി 2, 9)
തിരുനെല്‍വേലി – ബിലാസ്പുര്‍ വീക്ക്‌ലി എക്സ്പ്രസ് (ഡിസംബര്‍ 31, ജനുവരി 7)

Facebook Comments Box

By admin

Related Post