Tue. Apr 30th, 2024

കോട്ടയം പാർലമെന്റ് സീറ്റ്‌ തർക്കം, യു ഡീ എഫിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി. ജോസഫ് ഗ്രൂപ്പ്‌ പിളർപ്പിലേക്ക്?

By admin Sep 28, 2023 #Mons #PJ Joseph
Keralanewz.com

കോട്ടയം : പിജെ ജോസഫ് വല്ലാത്ത പ്രതിസന്ധിയിൽ ആണ്. 85 ആം വയസിലും തന്റെ എക്കാലത്തെയും ആഗ്രഹമായ കേന്ദ്ര മന്ത്രി സ്ഥാനവും, അത് പോലെ തന്നെ പാർലമെന്റ് എംപി ആവുക എന്ന മോഹവും യാഥാർഥ്യമാക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ്. അതോടൊപ്പം തന്നെ തന്റെ മകനെ ഒരു നല്ല സ്ഥാനത്തു എത്തിക്കുകയും വേണം. തന്ത്ര ശാലിയായ പിജെ ജോസഫ് ഇതെല്ലാം മുന്നിൽ കണ്ട് കളി തുടങ്ങിയിട്ട് നാളുകളായി. പിജെ ജോസെഫിന്റെ കുതന്ത്രങ്ങൾ ഫലിക്കാതെ പോയത് സാക്ഷാൽ കെഎം മാണിക്ക് മുന്നിലും, അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണി യുടെ മുന്നിലും, പിസി ജോർജിന്റെ അടുത്തും മാത്രമാണ്. ബാക്കി പാർട്ടിയിലെ ഒരു വിധം നേതാക്കളെ എല്ലാം തന്നെ അടിച്ചു ഇരുത്തുകയോ അല്ലെങ്കിൽ തന്ത്രത്തിൽ ഒതുക്കുകയോ ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ പാർട്ടിയിലെ ഏറ്റവും വിരുതൻ കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് ആണ്. വിമാന പീഡന കേസിൽ മന്ത്രി സ്ഥാനം പോയപ്പോൾ പോലും അദ്ദേഹം മന്ത്രി സ്ഥാനം മോന്സിന് നൽകിയില്ല പകരം ടി യൂ കുരുവിള ക്കാണ് നൽകിയത്. എന്നാൽ അദ്ദേഹവും കേസിൽ പെട്ടപ്പോൾ മോൻസ് മന്ത്രി ആയി. എന്നാൽ ജോസഫ് കേസ് വിജയിച്ചു വന്നപ്പോൾ മോന്സിനെ ഒന്ന് ഒഴിവാക്കാൻ പെട്ട പാട്, പിജെ ജോസഫിന് മാത്രമേ അറിയൂ എന്നതാണ് യാഥാർഥ്യം.

പ്രശ്നം എന്തെന്ന് ചോദിച്ചാൽ, പിജെ ജോസഫിന് ഇപ്പോൾ ലക്ഷ്യങ്ങൾ പലതാണ്. കേരളത്തിലെ യു ഡീ എഫ് ഭരണത്തിൽ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അതിനാൽ കേന്ദ്രത്തിൽ ഒരു കൈ നോക്കാം എന്നാണ്. അതിനായി കോട്ടയം സീറ്റും ഉറപ്പിച്ചു.. പക്ഷേ പ്രശ്നം അതല്ല. തൊടുപുഴ യിൽ മകനെ ജയിപ്പിച്ചു എടുക്കണം. ഒരു കോർണർ മീറ്റിംഗിൽ പോലും പ്രസംഗം പറഞ്ഞു ശീലം ഇല്ലാത്ത അപു ജോസഫ് മത്സരിച്ചാൽ ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. മാത്രമല്ല കോട്ടയം പാർലമെന്റ് സീറ്റിൽ ജയ സാധ്യത കുറവുമാണല്ലോ. എന്നാൽ പിന്നെ കോട്ടയം സീറ്റിൽ മോൻസ് ജോസഫ് നെ മത്സരിപ്പിച്ചു ജയിപ്പിച്ചു വിട്ടാൽ തന്റെ മകനുള്ള പകുതി ശല്യം ഒഴിവായി കിട്ടുകയും ചെയ്യും. യു ഡീ എഫ് അധികാരത്തിൽ വന്നാൽ മകനെ ഒരു മന്ത്രി എങ്കിലും ആക്കണം. അതിനായി തൊടുപുഴ, കോതമംഗലം പ്രദേശങ്ങളിൽ മകന് പൊതു പ്രവർത്തതിനുള്ള പരിശീലനം നൽകി വരുകയുമാണ്. മോൻസ് പാർലമെന്റ് സീറ്റിൽ ജയിച്ചാൽ, മകന്റെ മന്ത്രി സ്ഥാനത്തിന് പ്രശ്നം ഇല്ലാ താനും.

ഇടുക്കി ജില്ല ക്കാരനായ പിജെ ജോസഫ് മത്സരിക്കുന്നതിനു കോട്ടയത്തെ കോൺഗ്രസ്സ് നേതാക്കൾ മുഴുവൻ എതിരാണ് താനും. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, അച്ചു ഉമ്മൻ, ജോസഫ് വാഴക്കൻ, കെസി ജോസഫ് തുടങ്ങി ഒരു പറ്റം നേതാക്കളാണ് മത്സരിക്കാൻ തയ്യാറാവുന്നത്. അതിനിടയിൽ ആന്റോ ആന്റണി കോട്ടയം സീറ്റിൽ മത്സരിക്കാനും താല്പര്യം കാണിക്കുന്നു എന്നറിയാൻ സാധിക്കുന്നു.

അങ്ങനെയെങ്കിൽ ഒരു പ്രശ്നം ഒഴിവാക്കാൻ താൻ മത്സരിക്കുന്നില്ല എന്നും, മോൻസ് മത്സരിക്കട്ടെ എന്നും പിജെ ജോസഫ് പറയുന്നു. പക്ഷേ കോട്ടയം സീറ്റ്‌ നല്കണമെങ്കിൽ കടുത്തുരുത്തി സീറ്റ്‌ കോൺഗ്രസിന് വിട്ടു നൽകണമത്രേ. മാത്രമല്ല എം എൽ എ സ്ഥാനം രാജി വെച്ചു വേണം മത്സരിക്കാനും. ഈ ഒരു നിലപാടിനോട് മോൻസ് ജോസഫ് യോജിക്കുന്നുമില്ല. എന്നാൽ പിന്നെ സീറ്റ്‌ നൽകില്ല എന്ന് കോൺഗ്രസ്സും നിലപാട് എടുത്തിരിക്കുകയാണ് .

അങ്ങനെ ആകെ മൊത്തം ധർമ്മ സംഘടത്തിൽ ഇരിക്കുമ്പോളാണ് മുൻ പഞ്ചായത്ത്‌ മെമ്പറും, യു ഡീ എഫ് നേതാവുമായ സജി മഞ്ഞക്കടമ്പിൽ സീറ്റിനായി 25 നേതാക്കളെയും കൂട്ടി പിജെ ജോസഫിനെ കണ്ടത്. ആലോചിച്ചു മറുപടി പറയാം എന്ന് മാത്രം ആണ് പിജെ നൽകിയ മറുപടി.

ഇനി ഇത്‌ പിളരാതെ പിടിച്ചു നിറുത്തുകയും വേണം . പിസി തോമസ് എക്സ് എംപി യുടെ കയ്യിൽ ആണ് പാർട്ടി. എന്ത് ചെയ്യും ആകെ പ്രതിസന്ധി തന്നെ.

അങ്ങനെ ആര് മത്സരിക്കും എന്ന ആലോചനയിലാണ് കോട്ടയത്ത്‌ യു ഡീ എഫ്. പ്രശ്നം തീർക്കാൻ ചാണ്ടി ഉമ്മൻ ഇടപെടേണ്ട അവസ്ഥയിലാണ്.

Facebook Comments Box

By admin

Related Post