Mon. May 20th, 2024

മസാല ബോണ്ട്; തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

By admin Apr 30, 2024
Keralanewz.com

മസാല ബോണ്ട് ഇടപാടില്‍ ഡോ. ടി.എം തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ.ഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീല്‍ നല്‍കിയത്.

Facebook Comments Box

By admin

Related Post