തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; രാത്രിയില്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു
കൊച്ചി: തുടർച്ചയായി വൈദ്യുതി മുടങ്ങിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് രാത്രിയില്‍ കെഎസ്‌ഇബി ഓഫീസ് ഉപരോധിച്ചു.
ആലുവ എടയാറിലെ കെഎസ്‌ഇബി ഓഫീസിലാണ് രാത്രി പന്ത്രണ്ടിന് പ്രതിഷേധവുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ എത്തിയത്.
രാത്രി ഒന്പതിന് ശേഷം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് പതിവാണെന്നും വൈദ്യുതി മുടങ്ങിയ കാര്യം അറിയിക്കാൻ ഫോണ്‍വിളിച്ചാല്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥർ ഫോണ്‍ എടുക്കില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് നാട്ടുകാർ
Facebook Comments Box