മുൻ തിരുവല്ല എം എൽ എ മാമ്മൻ മത്തായിയെ അനുസ്മരിച്ചു.
തിരുവല്ല : പ്രവർത്തന മികവുകൊണ്ടും കാരുണ്യം കൊണ്ടും ജനങ്ങളുടെ മനസ്സിൽ സ്മരണീയനായ വ്യക്തിത്വമായിരുന്നു
അഡ്വ. മാമ്മൻ മത്തായിയെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ.
കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാമ്മൻ മത്തായി അനുസ്മരണം മേപ്രാൽ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിങ്ങര മണ്ഡലം പ്രസിഡന്റ് സൈമൺ ബാബു അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം ടി. ഒ ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, സംസ്ഥാന സമിതിയംഗങ്ങളായ ജോയി ആറ്റുമാലിൽ, ജേക്കബ് മാമ്മൻ, പ്രസാദ് കൊച്ചുപാറയ്ക്കൽ, സജി വിഴലയിൽ, സോമൻ താമരച്ചാലിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ തെക്കുപ്പറമ്പ്, ഏബ്രഹാം തോമസ്, സുഭദ്ര രാജൻ, അഡ്വ. ദീപക് മാമ്മൻ മത്തായി, യോഹന്നാൻ വി. എം, കെ. സി തോമസ്, സാം കുളപ്പള്ളി, നെബു തങ്ങളത്തിൽ, ജെയിംസ് ഇളമത, അഡ്വ. ഷോനു രാജ്, തോമസ് കോശി, സാം ടി. കെ, നരേന്ദ്രൻ, ജോർജ് കുര്യൻ, രാജേഷ് തോമസ്, പോൾ കോഴിയടിയിൽ, ജേക്കബ് മാത്യു, ശരത് എന്നിവർ പ്രസംഗിച്ചു.