Mon. Apr 29th, 2024

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളംമറിഞ്ഞ് രണ്ടുപേരെ കാണാതായി , തിരച്ചില്‍ തുടരുന്നു

Keralanewz.com

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. തിരിച്ചല്‍ തുടുരുന്നു. 301 കോളനിയിലെ ഗോപിനാഥന്‍ , സജീവന്‍ എന്നിവരെയാണ് കാണാതായത്.

രാവിലെ പത്തുമണിയോടെയായിരുന്നു വളളം മറിഞ്ഞത്. ആനയിറങ്കല്‍ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

സ്വന്തം വളളത്തില്‍ ആനയിറങ്കല്‍ ഡാമിലുടെ വീട്ടിലേയക്ക് അവശ്യസാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.വള്ളത്തില്‍ തിരിച്ചുവരുന്നതിനിടെ മറിയുകയായിരുന്നു. അപകടം സംഭവിച്ചിയുടനെ പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്തിയെങ്കിലും രക്ഷപ്പെടുത്തനായില്ലാ.

വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം ഡാമില്‍ മുങ്ങിയത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സുമെത്തി. നാട്ടുകാര്‍ സ്വന്തം വള്ളങ്ങളിലായും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇരുവരെയും കാണാതായ സ്ഥലം ചതുപ്പ് പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ശ്രമകരമാണ്.മുങ്ങല്‍വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും..

Facebook Comments Box

By admin

Related Post