Mon. Apr 29th, 2024

എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ പി എസ് സി പരീക്ഷകള്‍ക്ക് ഉള്ള രണ്ട് ഘട്ട പരീക്ഷ രീതി ഉപേക്ഷിച്ചു

By admin Nov 15, 2023
Keralanewz.com

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായ പിഎസ്‌സി പരീക്ഷകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി നടത്തിവന്നിരുന്ന പരീക്ഷാ രീതി പി എസ് സി ഉപേക്ഷിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ രണ്ട് ഘട്ട പരീക്ഷ രീതി വലിയ സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാൻ പി എസ് സി തീരുമാനിച്ചത്.

സാമ്ബത്തികമായി ലക്ഷങ്ങളുടെ നഷ്ടംകൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് പരീക്ഷകള്‍ വീതം എഴുതേണ്ട ഗതികേടും ഉണ്ടായി. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാനാണ് പിഎസ്സി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ കഴിഞ്ഞദിവസം ചേര്‍ന്ന കമ്മീഷൻ യോഗം അന്തിമ തീരുമാനം എടുത്തു.

പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമായി വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ( എല്‍ ഡി ക്ലര്‍ക്ക് ) ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകള്‍ ആദ്യം ഒഴിവാക്കാനാണ് തീരുമാനം. നവംബര്‍ 30ന് ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനവും ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ വിജ്ഞാപനവും പുറപ്പെടുവിക്കും.

മുൻ ചെയര്‍മാന്റെ കാലത്ത് യു പി എസ് സി മാതൃകയില്‍ പരീക്ഷകള്‍ രണ്ട് ഘട്ടം ആക്കിയത് അപേക്ഷകരെ കുറച്ച്‌ വേഗത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് അന്ന് തന്നെ പിഎസ് സി ക്കുള്ളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Facebook Comments Box

By admin

Related Post