Mon. Apr 29th, 2024

രാഹുല്‍ പണിയെടുക്കാതെ കട്ടുമുടിച്ച പരാന്നഭോജികളുടെ കുടുംബാംഗം ; മോദിക്കെതിരേ ‘അപകശുന’ പരാമര്‍ശത്തിന് ബിജെപിയുടെ തിരിച്ചടി

By admin Nov 22, 2023
Keralanewz.com

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നേരെ രാഹുല്‍ഗാന്ധി നടത്തിയ ‘അപശകുന’ പരാമര്‍ശം നാണംകെട്ടതും അപമാനകരവുമെന്ന് പ്രതികരിച്ച്‌ ബിജെപി.

രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ മാനസീക അസ്ഥിരതയെയും നിരാശയേയും സൂചിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്യാത്ത, പതിറ്റാണ്ടുകളായി രാജ്യത്തെ പരാന്നഭോജികളായി ചൂഷണം ചെയ്തവരും അഴിമതിയിലൂടെ രാജ്യത്തെ നശിപ്പിച്ചവരുമായ കുടുംബത്തിലെ അംഗമായ 55 വയസ്സുകാരനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ വഞ്ചകര്‍ക്കും ഇന്ത്യയുടെ ശത്രുക്കള്‍ക്കും തീവ്രവാദികള്‍ക്കും മോദി പേടിസ്വപ്നമാണ്. മറ്റുള്ളവര്‍ക്കെല്ലാം മോദി ലോകത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം, കഠിനാദ്ധ്വാനം, വീക്ഷണം എന്നിവയെല്ലാം അനേകം ജനങ്ങള്‍ക്കാണ് വളര്‍ച്ചയും പരിവര്‍ത്തനവും സാധ്യമാക്കിക്കൊടുത്തത്. സമ്ബദ് വ്യവസ്ഥ വളരുകയും സിലിക്കണ്‍ വാലിയില്‍ നിന്നും ഗ്രാമങ്ങളിലേക്കും ടെക്കികളില്‍ നിന്നും കര്‍ഷകരിലേക്കും ലോകത്ത് ഇന്ത്യയ്ക്ക് ബഹുമാനം നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞതായും പറഞ്ഞു.

നാണംകെട്ടതും അപലപനീയമായതും അപമാനീകരണവുമെന്നാണ് രാഹുലിന്റെ പരാമര്‍ശത്തെ ബിജെപിയുടെ സീനിയര്‍ നേതാവായ രവിശങ്കര്‍ പ്രസാദും പ്രതികരിച്ചത്. രാഹുല്‍ തന്റെ തനിനിറം കാട്ടി. എന്നാല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയെ രാഹുലിന്റെ അമ്മ സോണിയാ ഗാന്ധി ‘മറ്റുള്ളവരുടെ ജീവിതം കൊണ്ട് കളിക്കുന്നവന്‍’ എന്ന് വിളിച്ചതിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് മുങ്ങിയതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും പ്രസാദ് പറഞ്ഞു. ”പ്രധാനമന്ത്രിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു,” കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം… അല്ലാത്തപക്ഷം ഞങ്ങള്‍ ഈ വിഷയം വളരെ ഗൗരവതരമാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

നവംബര്‍ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച രാജസ്ഥാനിലെ ബലോത്രയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയെ രാഹുല്‍ പരിഹസിച്ചത്. വ്യവസായി അദാനിക്ക് നാട്ടുകാരുടെ പോക്കറ്റടിക്കാന്‍ മോദി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും പറഞ്ഞു. ”മോദി ടിവിയില്‍ വന്ന് ‘ഹിന്ദു-മുസ്ലിം’ എന്ന് പറയുകയും ചിലപ്പോള്‍ ക്രിക്കറ്റ് മത്സരത്തിന് പോകുകയും ചെയ്യുന്നു… നമ്മുടെ ആണ്‍കുട്ടികള്‍ ലോകകപ്പ് നേടുമായിരുന്നു. പക്ഷേ അപശകുനം വന്നതോടെ മത്സരത്തില്‍ പരാജയപ്പെട്ടതായി രാഹുല്‍ പറഞ്ഞു. അഹമ്മദാബാദിലെ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്ത മത്സരത്തിലെ തോല്‍വി മുതല്‍ ‘ദുശ്ശകുനം’ എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ തോല്‍വിക്ക് തൊട്ടുപിന്നാലെ അവരുടെ ഡ്രസ്സിംഗ് റൂമില്‍ അവരുമായി സംവദിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ച ഒരു ദിവസത്തിലാണ് മോദിക്കെതിരെ ഗാന്ധിയുടെ ‘ദുശ്ശകുന’ പരാമര്‍ശവും വന്നത്.

Facebook Comments Box

By admin

Related Post