Mon. Apr 29th, 2024

കണ്ടല സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ : എന്‍.ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

By admin Jan 24, 2024
Keralanewz.com

കൊച്ചി: കണ്ടല സര്‍വീസ്‌ സഹകരണ ബാങ്ക്‌ തട്ടിപ്പു കേസിലെ പ്രതിയും സി.പി.ഐ. മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ സ്വത്ത്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) കണ്ടുകെട്ടി.

കുടുംബാംഗങ്ങളുടെ ഉള്‍പ്പടെ 1.02 കോടി രൂപയുടെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ്‌ ഇ.ഡിയുടെ നടപടി.
വ്യാജരേഖ ചമച്ചു കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്‌പയാണിതെന്നാണ്‌ ഇ. ഡി. ആരോപിക്കുന്നത്‌. രണ്ടുമാസമായി എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്‌. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട്‌ സഹകരണവകുപ്പ്‌ കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തില്‍ ഭാസുരാംഗനും മകനുമടക്കം ആറു പ്രതികളാണുള്ളത്‌. 30 വര്‍ഷത്തോളം ബാങ്ക്‌ പ്രസിഡന്റായിരുന്നു ഭാസുരാംഗന്‍. കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ചു കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ.ഡി. കഴിഞ്ഞയാഴ്‌ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പി.എം.എല്‍.എ. കോടതിയിലാണു കുറ്റപത്രം നല്‍കിയത്‌. ഭാസുരാംഗനെയും മകനെയും കൂടാതെ ഭാര്യയും രണ്ടു പെണ്‍മക്കളും കേസില്‍ പ്രതികളാണ്‌.

Facebook Comments Box

By admin

Related Post