Mon. Apr 29th, 2024

പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല, സപ്ലിമെന്റിലും ഉള്‍പ്പെടുത്തിയില്ല, വേദിയിലും സീറ്റില്ല ; അമര്‍ഷത്തോടെ ബി.ഡി.ജെ.എസ്.

By admin Feb 7, 2024
Keralanewz.com

കൊല്ലം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കേരളപദയാത്രയില്‍ കൊല്ലത്ത് നടന്ന പരിപാടിയില്‍ ബി.ഡി.ജെ.എസിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍.

പരിപാടി സംസ്ഥാന തലസ്ഥാനത്തേക്ക് നീങ്ങുമ്ബോള്‍ തങ്ങളുടെ സമുദായത്തിന്റെ വോട്ടുബാങ്ക് നില നിലനില്‍ക്കുന്ന കൊല്ലത്ത് വേണ്ടത്ര പരിഗണന നല്‍കാതെ തങ്ങളെ ബിജെപി അവഗണിച്ചെന്ന വികാരമാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ക്ക്്.

വേദിയില്‍ ഇരിപ്പിടമോ എന്‍ഡിഎയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ സപ്ലിമെന്റിലോ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ബി.ഡി.ജെ.എസിന്റെ പരാതി. കഴിഞ്ഞ തവണ മാവേലിക്കര മണ്ഡലത്തില്‍ മത്സരിച്ചയാളും ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ തഴവ സഹദേവനും ജില്ലാ പ്രസിഡന്റിന്റ് സന്ദീപ് പച്ചയിലിനും പ്രധാനവേദിയില്‍ ഇരിപ്പിടം നല്‍കിയില്ല, പരിപാടിയില്‍ പ്രസംഗിക്കാന്‍ ബിഡിജെഎസുകാര്‍ക്ക് അവസരം നല്‍കിയില്ല സദസ്സിലോ വേദിയിലോ വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നതടക്കമാണ് ആക്ഷേപം.

എന്‍ഡിഎ പരിപാടിയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ സപ്ലിമെന്റില്‍ എന്‍ ഡി എ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ചിത്രം ഇല്ലാത്തതിലും അമര്‍ഷമുണ്ട് ബിഡിജെഎസിന്. ഇതെല്ലാം ബിഡിജെഎസ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചതായിട്ടാണ് വിവരം. ഈഴവ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഒരുലക്ഷത്തിലധികം വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന പരിപാടിയില്‍ പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആശങ്ക ബി.ഡി.ജെ.എസിന് വേണ്ടത്ര പരിഗണന കിട്ടാതുരുന്നതില്‍ അവര്‍ക്ക് പരാതിയുണ്ട്.

Facebook Comments Box

By admin

Related Post