Thu. May 16th, 2024

പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടശ്രമം; എഴുതാനെത്തിയ ആള്‍ പരിശോധനയ്ക്കിടെ ഇറങ്ങിയോടി

By admin Feb 7, 2024
Keralanewz.com

തിരുവനന്തപുരം : പി എസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ പി എസ് സി പരീക്ഷ എഴുതാനെത്തിയ ആള്‍ ഹാള്‍ ടിക്കറ്റ് പരിശോധനയക്കിടെ ഇറങ്ങിയോടി.

രാവിലെ നടന്ന യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറട്ടത്തിന് ശ്രമമുണ്ടായത്.

പരീക്ഷാഹാളില്‍ തിരിച്ചറിയന്‍ കാര്‍ഡുമായി ഒത്തുനോക്കിയുളള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു.

ഇതേ ത്തുടര്‍ന്നാണ് ആള്‍മാറാട്ടത്തിനുളള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയത് . പോലീസ് അന്വേഷണം ആരംഭിച്ചു. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച ആളെ തിരിച്ചറിയാന്‍ ശ്രമം പോലീസ്‌ആരംഭിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post