Mon. Apr 29th, 2024

കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി ; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍ ; ശിക്ഷ നാളെ വിധിക്കും

By admin Feb 7, 2024
Keralanewz.com

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

ശിക്ഷാവിധി നാളെ വിധിക്കും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കും.

കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമാണ് കേസ്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്ബരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍.

2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്. ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Facebook Comments Box

By admin

Related Post