Mon. Apr 29th, 2024

‘ഇതുവരെ കണ്ടത് ട്രെയിലര്‍ മാത്രം, കരവന്നൂരില്‍ സിപിഎം കൊള്ള ചെയ്ത പണം പാവങ്ങള്‍ക്ക് തിരികെ നല്‍കും’; മോദി

By admin Apr 15, 2024
Keralanewz.com

അടുത്ത അഞ്ച് വർഷും മോദി സർക്കാർ എന്നാണ് കേരളവും പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമായിരിക്കും വരാനിരിക്കുന്നത്.ലോക്സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കുമെന്നും മോദി പറ‍ഞ്ഞു.

കുന്നംകുളത്ത് ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂർ അടക്കമുള്ള വിഷയങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

വടക്കുംനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

‘കേരളവും പറയുകയാണ്, ഒരിക്കല്‍ക്കൂടി മോദി സർക്കാർ വരണമെന്ന്. കേരളത്തില്‍ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമായിരിക്കും. ലോക്സഭയില്‍ കേരളം ശക്തമായ ശബ്ദം കേള്‍പ്പിക്കും. ബിജെപിയുടെ പ്രകടന പത്രികയില്‍ മോദിയുടെ ഗ്യാരണ്ടിയുണ്ട്.

ബിജെപി അടുത്ത അഞ്ച് വർഷത്തേയ്ക്ക് വികസനത്തിനും പാരമ്ബര്യത്തിനും പ്രാധാന്യം കൊടുക്കുന്ന സങ്കല്‍പ്പമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്ത പാരമ്ബര്യവത്കരിക്കും. സുരേഷ് ഗോപി എന്നെക്കണ്ട് ഓരോ ആവശ്യങ്ങള്‍ പറയാറുണ്ട്. അതെല്ലാം വരുന്ന അഞ്ച് വർഷം കൊണ്ട് നടപ്പാക്കും.

ദക്ഷിണ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും. അത് വികസനത്തിന്റെ വേഗത കൂട്ടും. അനേകായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്. അതിന് അനുസരിച്ചുള്ള തീരുമാനം എടുക്കണം. കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ ഭാരതത്തിന്റെ യശസ് എത്ര ഉയർന്നുവെന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് ലോകം നമ്മളെ ഉറ്റുനോകിയത് ദുർബല രാജ്യമായിട്ടാണ്. എന്നാല്‍ ഇന്ന് കാണുന്നത് കരുത്തരായിട്ടാണ്. എൻഡിഎ സർക്കാരിന്റെ ട്രെയിലർ മാത്രം. രാജ്യത്തിന്റെ വികസനം ഇനി കാണാനിരിക്കുന്നേയുള്ളൂ, രാജ്യത്തെ വലിയ ഉയരങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ട്.

അഴിമതി നടത്തി പണമുണ്ടാക്കാനാണ് ഇവിടുത്തെ എല്‍ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം വെള്ളമില്ല, കാരണം അവിടെ വെള്ളമില്ല. ഇവിടെ അങ്ങനെയാണോ? കേന്ദ്രം കൊടുക്കുന്ന പണത്തിന് പോലും ഇവിടെ സംസ്ഥാന സർക്കാർ വെള്ളമെത്തിക്കുന്നില്ല. ഞാൻ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു കേരളം അനുഗ്രഹിച്ചാല്‍ ഇവിടുത്തെ ഓരോ വീട്ടിലും ഞാൻ വെള്ളമെത്തിക്കും.

ബിജെപിയുടെ ഭരണത്തില്‍ രാജ്യം മുന്നോട്ട് പോകുകയാണ്. ഇവിടെ ഇടത്, വലത് മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ടടിക്കുകയാണ്. ഇവർ ദേശീയ ഹൈവേ പദ്ധതിയും തടസപ്പെടുത്താൻ ശ്രമിക്കുകയാണ്.ഇതിനൊരു കാരണമുണ്ട്. ഇത് ഇടതിന്റെ സ്വഭാവമാണ്. അത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇത് പോലെ തന്നെയാണ്. ഇവർ ഭരിച്ചാല്‍ ഇടതും വലതും ഒന്നും ഉണ്ടാകില്ല. ത്രിപുരയും ബംഗാളും നശിപ്പിച്ചവർ അതേ രീതി കേരളത്തിലുമെടുക്കുകയാണ്. കേരളത്തില്‍ അക്രമവും അരാജകത്വവും സാധാരണ സംഭവമായിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുകയാണ്. കോളജ് ക്യാംപസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു.സാമുദായിക സൗഹാർദ്ദം തകർക്കുന്ന ശക്തികള്‍ക്ക് സർക്കാർ സംരക്ഷണം ഒരുക്കുകയാണ്. കുട്ടികള്‍ വരെ ഇവിടെ സുരക്ഷിതരല്ല.

സിപിഎമ്മുകാർ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. കരുവന്നൂർ ബാങ്ക് അഴിമതി ഇടതുകൊള്ളയുടെ ഉദാഹരണമാണ്. . പാവങ്ങള്‍ കഷ്ടപ്പെട്ട് സമ്ബാദിച്ച പണമാണ് ഇത്തരത്തില്‍ കൊള്ളയടിച്ചത്. ആയിരത്തോളം പേരാണ് ഇതോടെ കുഴപ്പിലായിരിക്കുന്നത്. ഈ വിഷയത്തില്‍ സിപിഎം മുഖ്യമന്ത്രി നുണപറയുകയാണ്. പണം നഷ്ടപ്പെട്ടവർക്ക് പണം തിരികെ നല്‍കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പറയുന്നത്. എന്നാല

എന്നാല്‍ ഈ അഴിമതിക്കേസില്‍ മോദി സർക്കാരാണ് അന്വേഷണം നടത്തിയത്. ഇതുവരെ ഈ കേസില്‍ തട്ടിപ്പുകാരുടെ 90 കോടി രൂപ ഇഡി പിടിച്ചെടുത്തു.ഇപ്പോഴും വിഷയത്തില്‍ നിയമജ്ഞരുമായ ഞാൻ നടത്തുകയാണ്.പിടിച്ചെടുത്ത 90 കോടി എങ്ങനെ പാവങ്ങള്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് ചർച്ച ചെയ്യുന്നത്. കരുവന്നൂർ സഹകരണ കൊള്ളയില്‍ വഞ്ചിതരായവർക്ക് പണം തിരികെ നല്‍കാൻ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും’, മോദി പറഞ്ഞു.

Facebook Comments Box

By admin

Related Post