Mon. Apr 29th, 2024

‘മോദിയെ തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണം’; ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

By admin Apr 16, 2024
Keralanewz.com

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടിയെന്നൂ ചൂണ്ടിക്കാട്ടി അഭിഭാഷകൻ ആനന്ദ് എസ് ജോന്ദാലെയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം.

ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ വോട്ടർമാർക്കിടയില്‍ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ ഒൻപതിന് ഉത്തർപ്രദേശില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ഹരജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരില്‍ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികള്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

Facebook Comments Box

By admin

Related Post