Mon. Apr 29th, 2024

സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

By admin Apr 16, 2024
Keralanewz.com

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം. നടൻ മനോജ് കെ ജയൻ ഇളയ മകനാണ്. ശ്രീകോവില്‍ നട തുറന്നു…., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക…, രാധതൻ പ്രേമത്തോടാണോ കൃഷ്ണ… തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. സംഗീത ജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ കെ ജി ജയൻ നവതി ആഘോഷിച്ചിരുന്നു.

Facebook Comments Box

By admin

Related Post