Mon. Apr 29th, 2024

വന്യജീവി ആക്രമണം; കേരളത്തില്‍ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാര്‍ ദില്ലിയിലെത്തിയാല്‍ വായ തുറക്കില്ല: എ കെ ശശീന്ദ്രൻ

By admin Apr 16, 2024
Keralanewz.com

വന്യജീവി ആക്രമണത്തിനെതിരെ കേരളത്തില്‍ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാല്‍ വായ തുറക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

വന്യ ജീവി പ്രതിരോധത്തില്‍ പ്രധാന തടസ്സമായ കേന്ദ്ര വന നിയമത്തിനെ യുഡിഎഫ് എപിമാരുടെ ഇടപെടല്‍ പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന യുഡിഎഫ് യഥാർത്ഥത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് വനം മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്ര വനം വന്യജീവി നിയമമാണ് തടസ്സം. വന്യജീവി ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിലും കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ മലയോര കർഷകർക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാതെ കേരളസർക്കാറിനെതിരെ ജനവികാരം തിരിച്ചു വിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

പതിനെട്ട് യുഡിഎഫ് എംപിമാർ പാർലമെൻ്റില്‍ വന്യജീവി ആക്രമണത്തെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. ഏറ്റവും കൂടുതല്‍ വനൃമൃഗ ശല്യം നേരിടുന്ന വയനാടിനെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി അവിടെയുള്ള ജനങ്ങളെ വഞ്ചിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗ പ്രശ്നം നേരിടുന്ന ലോക്സഭ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് എംപിമാരൊന്നും പാർലമെൻ്റില്‍ ഒരിടപെടലും നടത്തിയില്ല. അവർക്ക് ഈ വിഷയം ഉന്നയിച്ച്‌ വോട്ട് ചോദിക്കാൻ അർഹതയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

Facebook Comments Box

By admin

Related Post