Mon. Apr 29th, 2024

രണ്ടായിരത്തിലേറെ കോളുകള്‍; ആ ഫോണ്‍ എവിടെയെന്ന് കോടതി; അറിയില്ലെന്നു ദിലീപ്

By admin Feb 2, 2022 #dileep case #highcourt
Keralanewz.com

ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാത്രി ഏഴരയോടെയാണ് ഫോണുകള്‍ എത്തിച്ചത്.

ഫോണുകള്‍ ആലുവ മജിസ്ട്രേട്ടിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫോണുകള്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാം. പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയതില്‍ അഞ്ച് ഫോണുകള്‍ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

വധഗൂഡാലോചന കേസില്‍ മൊബൈല്‍ ഫോണുകള്‍ പ്രോസിക്യൂഷന് കൈമാറണമെന്ന ആവശ്യം ദിലീപ് ശക്തമായി എതിര്‍ത്തതോടെയാണ് ഇവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിലും ഫോറന്‍സിക് പരിശോധന നടത്തുന്ന കാര്യത്തിലും വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകളുടെ പാസ് വേര്‍ഡ് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണം. ദിലീപടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Facebook Comments Box

By admin

Related Post