Kerala News

മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഇന്ന് മധുവിന്റെ വീട്ടിലെത്തും

Keralanewz.com

അട്ടപ്പാടിയില്‍ മോഷണകുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി.

നന്ദകുമാര്‍ ഇന്ന് മധുവിന്റെ വീട്ടിലെത്തും. മധുവിന്റെ കുടുംബത്തിന് കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തന്നെയായിരിക്കും കേസ് നടത്തുക.മദ്രാസ്,കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനാണ് വി. നന്ദകുമാര്‍.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല.

മധുവിന്‍റെ കൊലപാതകം കോടതി പരിഗണിക്കുമ്ബോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. കേസ് സിബിഐ അമ്ബേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Facebook Comments Box