Sat. Apr 27th, 2024

അഞ്ചുവയസുകാരിയുടെ അന്ത്യകര്‍മം; “ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പൂജാരിമാര്‍ ചോദിച്ചത്, ഇവരൊന്നും മനുഷ്യരല്ല”- പൂജാരി രേവന്ത്

By admin Jul 30, 2023 #murder
Keralanewz.com

ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താൻ പൂജാരിമാര്‍ തയ്യാറായില്ലെന്ന് കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ പൂജാരി രേവന്ത്.

വിവിധയിടങ്ങളിലായി ആറും ഏഴും പൂജാരിമാരെ സമീപിച്ചു. ഒരാളും ഈ കുട്ടിയുടെ അന്ത്യകര്‍മം ചെയ്യാൻ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് പല പൂജാരിമാരും ചോദിച്ചത്. വല്ലാത്ത മനുഷ്യത്വമില്ലായ്മയാണിത്- രേവന്ത് പറഞ്ഞു. “നമ്മുടെ കുട്ടിയല്ലേ, ഞാൻ എനിക്കറിയാവുന്നതുപോലെ ചെയ്തു”- വികാരാധീനനായി രേവന്ത് കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post