International News

പാക്കിസ്ഥാനില്‍ ഹിന്ദു സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ശരീരത്തിലെ തൊലി നീക്കം ചെയ്ത ശേഷം സ്തനങ്ങള്‍ ഛേദിച്ചു

Keralanewz.com

പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ ഹിന്ദു സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.

40 കാരിയായ ദയാ ഭേ എന്ന വിധവയാണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയും ശരീരത്തിലെ തൊലി മുഴുവന്‍ കൊലയാളി നീക്കം ചെയ്തെന്നും പാകിസ്ഥാന്‍ നിയമസഭാംഗ കൃഷ്ണ കുമാരി ട്വിറ്റ് ചെയ്തു.

ദയയുടെ ശരീരത്തിലെയും മുഖത്തെയും തൊലി മുഴുവന്‍ നീക്കം ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ സ്തനങ്ങള്‍ ഛേദിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ഈ ക്രൂരതകള്‍ക്ക് ശേഷമാണ് കഴുത്തറുത്തതെന്നുമാണ് വിവരം. ശരീരത്തില്‍ നിന്ന് തല വേര്‍പ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഗോതമ്ബ് വയലില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Facebook Comments Box