CRIMEKerala News

കോട്ടയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

Keralanewz.com

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം.

27കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന് കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു.

നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേല്‍ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും നാട്ടുകാര്‍ പറയുന്നു.

Facebook Comments Box